10/05/2026
ValueMagix
Smart Finance • Insurance Simplified • Tech Training | Building Wealth & Skills for a Better Future
Call 9074894247
10/05/2026
ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ ഈ Waiting Periods ശ്രദ്ധിക്കാറുണ്ടോ? 🏥💊
ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തു കഴിഞ്ഞാലുടൻ എല്ലാ ചികിത്സകൾക്കും ക്ലെയിം ലഭിക്കുമെന്ന് പലരും കരുതാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇൻഷുറൻസ് കമ്പനികളിൽ നിശ്ചിത Waiting Periods ഉണ്ട്. ഇത് കൃത്യമായി മനസ്സിലാക്കുന്നത് ക്ലെയിം പ്രോസസ്സ് എളുപ്പമാക്കാൻ നിങ്ങളെ സഹായിക്കും.
പ്രധാനമായും അറിഞ്ഞിരിക്കേണ്ട മൂന്ന് Waiting Periods ഇവയാണ്:
1. 30 Days Initial Waiting Period ⏳ പോളിസി എടുത്ത ആദ്യ 30 ദിവസത്തേക്ക് സാധാരണ അസുഖങ്ങൾക്കൊന്നും പരിരക്ഷ ലഭിക്കില്ല. എന്നാൽ Accidents മൂലം സംഭവിക്കുന്ന ചികിത്സകൾക്ക് ആദ്യ ദിവസം മുതൽ തന്നെ പരിരക്ഷ ലഭ്യമാണ്.
2. 1-2 Years Waiting Period for Specific Conditions 🩺 താഴെ പറയുന്ന രോഗങ്ങൾക്കോ സർജറികൾക്കോ പോളിസി എടുത്ത് 1 മുതൽ 2 വർഷം വരെ (കമ്പനിയുടെ നിബന്ധനകൾ അനുസരിച്ച്) കാത്തിരിക്കേണ്ടി വരും:
Cataract (തിമിരം)
Hysterectomy (ഗർഭപാത്രം നീക്കം ചെയ്യൽ)
Knee Replacement (മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ)
Kidney Stone / Urinary Tract Stone (വൃക്കയിലെ കല്ല്)
Hernia (ഹെർണിയ)
Piles, Fistula, Fissure
Sinusitis (സൈനസൈറ്റിസ്)
Varicose Veins
Joint Replacement Surgeries
3. 1-3 Years Waiting Period for Pre-Existing Diseases (PED) 📋 പോളിസി എടുക്കുന്നതിന് മുൻപ് തന്നെ നിങ്ങൾക്കുള്ള അസുഖങ്ങളെയാണ് (ഉദാഹരണത്തിന്: Diabetes, Hypertension തുടങ്ങിയവ) ഇതിൽ ഉൾപ്പെടുത്തുന്നത്. കമ്പനികളെയും പ്ലാനുകളെയും ആശ്രയിച്ച് 1 മുതൽ 3 വർഷം വരെയാണ് ഇതിന്റെ Waiting Period വരാറുള്ളത്.
ശ്രദ്ധിക്കുക:
നിങ്ങൾ ആരോഗ്യമുള്ളപ്പോൾ തന്നെ ഇൻഷുറൻസ് എടുക്കുന്നത് ഈ Waiting Periods വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കും.
പോളിസി എടുക്കുമ്പോൾ നിലവിലുള്ള ആരോഗ്യവിവരങ്ങൾ (Medical History) കൃത്യമായി വെളിപ്പെടുത്തുക. ഇത് പിന്നീട് ക്ലെയിം തടസ്സമില്ലാതെ ലഭിക്കാൻ അത്യാവശ്യമാണ്.
07/01/2026
24/10/2025
💡 ഡിസ്കൗണ്ട് നോക്കി ഇൻഷുറൻസ് എടുക്കരുത് — ഫീച്ചർ നോക്കൂ!
ഇന്നും നമ്മുടെ സമൂഹത്തിൽ നല്ലൊരു ശതമാനം ആളുകൾ ആവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്.
സ്വന്തം കാറിനും ബൈക്കിനും നാം കൊടുക്കുന്ന ശ്രദ്ധ പോലും, സ്വന്തം ശരീരത്തിനും ആരോഗ്യംക്കും നാം കൊടുക്കാറില്ല.
ഞാൻ കഴിഞ്ഞ കുറച്ചു കാലമായി ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്നു.
പക്ഷേ ഇപ്പോഴും പലർക്കും ഇതിന്റെ ആവശ്യകതയെ കുറിച്ച് ശരിയായ അറിവില്ല.
🔹 ഇൻഷുറൻസ് & ഇൻവെസ്റ്റ്മെന്റ് — രണ്ടും ഒരേ കാര്യമല്ല
ഞാൻ ഇവിടെ സംസാരിക്കുന്നത് ഇൻഷുറൻസ് നെ കുറിച്ചാണ്, ഇൻവെസ്റ്റ്മെന്റ് അല്ല.
ഇവ രണ്ടും ഒരിക്കലും ഒന്നാക്കി ചിന്തിക്കരുത്.
ഇൻഷുറൻസ് എന്നത് “സുരക്ഷ”യാണ്, “ലാഭം” അല്ല.
സാധാരണയായി 15–20 വർഷത്തിലൊരിക്കൽ മാത്രമേ ഒരാൾക്ക് ഹെൽത്ത് ഇൻഷുറൻസ് പാളിസി യഥാർത്ഥ അർത്ഥത്തിൽ സഹായകമാകൂ.
ഞാൻ പറയുന്നത് ചെറിയ രോഗങ്ങൾക്കായല്ല —
പനി പിടിച്ച് 5 ദിവസം ഹോസ്പിറ്റലിൽ പോകുന്ന കാര്യങ്ങൾ നമുക്ക് manage ചെയ്യാനാകും.
പക്ഷേ, വലിയ രോഗം അല്ലെങ്കിൽ അനിശ്ചിത സംഭവം സംഭവിക്കുമ്പോൾ അതിന്റെ സാമ്പത്തിക ആഘാതം നമുക്ക് താങ്ങാനാകില്ല.
🔹 ചെറിയ കവറേജ് വലിയ സംരക്ഷണമല്ല
ചിലർ പേരിനായി 2–3 ലക്ഷം രൂപ കവറേജ് ഉള്ള പോളിസി എടുത്തു വച്ചിരിക്കും —
അത് മുഴുവൻ ഫാമിലിക്ക്!
ചിലർക്കോ ഓഫീസ് ഇൻഷുറൻസ് ഉണ്ടാകും — അത് ഗ്രൂപ്പ് പോളിസിയാണ്.
നിങ്ങൾ ആ കമ്പനി വിട്ടാൽ അത് തീരും.
അതിന്റെ കവറേജും അത്ര തന്നെ — 2 അല്ലെങ്കിൽ 3 ലക്ഷം.
അതുകൊണ്ട്, “എനിക്ക് ഓഫീസ് ഇൻഷുറൻസ് ഉണ്ട്” എന്നത് മതിയാകില്ല.
ഓരോരുത്തരും സ്വന്തമായി റീട്ടെയിൽ പോളിസി എടുക്കണം.
🔹 Waiting Period മനസ്സിലാക്കുക
ഹെൽത്ത് ഇൻഷുറൻസിൽ waiting period എന്നത് എല്ലാവരും മനസ്സിലാക്കണം.
മിനിമം 2 വർഷം എടുക്കും പൂർണ്ണ കവറേജ് ലഭിക്കാൻ.
ആരോഗ്യമുള്ളപ്പോഴാണ് പോളിസി എടുക്കേണ്ടത് —
ആരോഗ്യം നഷ്ടപ്പെട്ട ശേഷമല്ല.
ഒരു കമ്പനിയും ക്ലെയിം പ്രതീക്ഷിച്ച് പോളിസി തരുന്നില്ല.
ഇൻഷുറൻസ് pooling concept അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.
ഒരു പാട് ക്ലെയിം വന്നാൽ കമ്പനി സർവൈവ് ചെയ്യാൻ കഴിയില്ല — അതുകൊണ്ട് അവർക്കും നിയമങ്ങൾ ഉണ്ട്.
🔹 “ബാർഗെയിൻ” ചെയ്യരുത് — Features നോക്കൂ
നമ്മളിൽ ചിലർ 1000 രൂപയ്ക്കായി bargain ചെയ്യുന്നത് കാണാം.
പക്ഷേ അതേ ആളുകൾ ഒരു ഡിന്നറിനോ സിനിമയ്ക്കോ അതിലേറെ ചിലവാക്കും.
ഇൻഷുറൻസ് വാങ്ങുമ്പോൾ വില നോക്കരുത് — ഫീച്ചറുകൾ നോക്കൂ.
Buy features, not policy.
ഇന്ന് വളരെ നല്ല പോളിസികൾ ലഭ്യമാണ് —
ഉദാഹരണത്തിന്, “Endless Sum Insured” പോലുള്ള ഫീച്ചർ.
ഒരു തവണ വലിയ ക്ലെയിം വന്നാലും, എത്ര തുകയായാലും കമ്പനി അത് ലിമിറ്റ് ഇല്ലാതെ സെറ്റിൽ ചെയ്യും.
🔹 എന്റെ വ്യക്തിപരമായ അനുഭവം
ഞാൻ ഈ മേഖലയിൽ എത്തിയതും കമ്മീഷനായി അല്ല —
ഇത് എന്റെ ഇഷ്ടവും വിശ്വാസവുമാണ്.
മൂന്ന് വർഷം മുമ്പ് എനിക്ക് ഹെൽത്ത് ഇൻഷുറൻസ് എടുത്തു തന്ന ഒരു ഏജന്റ് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു:
“കമ്പനി വിളിക്കുമ്പോൾ നിങ്ങളുടെ ഇപ്പോഴത്തെ ഹെൽത്ത് കണ്ടിഷൻ ശരിയായി പറയണം” എന്നല്ല,
“ഒന്നും പ്രശ്നമില്ലെന്ന് പറയണം” എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
എന്റെ കേസിൽ അന്ന് എനിക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു.
പക്ഷേ അങ്ങനെ ഒരിക്കലും ചെയ്യരുത്.
നിങ്ങൾക്കു എന്തെങ്കിലും അസുഖം, മെഡിക്കൽ കണ്ടിഷൻ, അല്ലെങ്കിൽ മുൻ രോഗ ചരിത്രം ഉണ്ടെങ്കിൽ അത് തെളിവോടെ പറഞ്ഞാണ് പോളിസി എടുക്കേണ്ടത്.
ഒന്നും മറച്ചു വെക്കരുത്.
മിക്ക ഇൻഷുറൻസ് കമ്പനികളും qualified doctors നെ ആണ് ക്ലെയിം വെരിഫൈ ചെയ്യാൻ നിയോഗിക്കുന്നത്.
അതിനാൽ പറ്റിച്ചു പോളിസി എടുക്കുന്നത് നിങ്ങള്ക്ക് തന്നെ പ്രശ്നമാകും.
സത്യസന്ധതയോടെ പറഞ്ഞാൽ, കമ്പനി നിങ്ങളെ വളരെ എളുപ്പത്തിൽ സഹായിക്കും.
🔹 ശരിയായ രീതിയിൽ എടുക്കുന്ന ഇൻഷുറൻസ് = പൂർണ്ണ സംരക്ഷണം
എന്റെ അഭിപ്രായത്തിൽ, നിങ്ങൾ സത്യമായ വിവരങ്ങൾ പറഞ്ഞാണ് ഹെൽത്ത് ഇൻഷുറൻസോ ടേം ഇൻഷുറൻസോ എടുക്കേണ്ടത്.
അപ്പോഴാണ് നിങ്ങൾ സുരക്ഷിതം.
കമ്പനി പറയുന്ന waiting period കഴിഞ്ഞാൽ നിങ്ങള്ക്ക് പൂർണ്ണ ക്ലെയിം ലഭിക്കും.
✅ ചില പ്രധാന നിർദ്ദേശങ്ങൾ
1️⃣ ഫാമിലി ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ, കുറഞ്ഞത് ₹20 ലക്ഷം കവറേജ് വേണം.
അതിന് മാസത്തിൽ ഏകദേശം ₹2000 രൂപ മാറ്റി വെക്കേണ്ടി വരാം.
2️⃣ “₹700ക്ക് ₹1 കോടി കവറേജ്” എന്ന പോലുള്ള വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.
അത് ചിലപ്പോൾ 25 വയസ്സിൽ താഴെയുള്ള കൊച്ചു പ്രായക്കാർക്ക് മാത്രമേ ലഭിക്കാറുള്ളൂ,
അതും ടേം ഇൻഷുറൻസ് ആയിരിക്കും — ഹെൽത്ത് ഇൻഷുറൻസ് അല്ല.
ഇൻഷുറൻസ് കമ്പനി അക്ഷയപാത്രം അല്ല.
ഞാൻ പറയുന്നത് എന്റെ അറിവിന്മേലാണ്;
തെറ്റുണ്ടെങ്കിൽ, തെളിവോടെ കാണിച്ചാൽ ഞാൻ സന്തോഷത്തോടെ തിരുത്തും.
💎 Buy a premium health insurance policy
അതായത്, ഹോസ്പിറ്റലിൽ പോയാൽ ഏതു റൂമും എടുക്കാവുന്ന,
“ഒരു ദിവസം ഇത്ര രൂപ മാത്രമേ റൂം റന്റ് ആയി ഉപയോഗിക്കാനാകൂ” എന്ന പോലെ ലിമിറ്റേഷൻ ഇല്ലാത്ത പോളിസി.
അത് കൂടാതെ —
Day care facility ഉള്ളത്,
Consumables കവർ ചെയ്യുന്നത്,
കൂടാതെ Endless Sum Insured ഫീച്ചർ അടങ്ങിയതും.
ഇത് മിക്കവാറും add-on ആയി ലഭിക്കും, അതിനായി നിങ്ങൾക്ക് അധികം ₹1000 രൂപയോ അതിനടുത്തതോ കൊടുക്കേണ്ടി വരും.
പക്ഷേ അത് തരുന്ന പ്രൊട്ടക്ഷൻ വളരെ വലിയതാണ്. 🔰
4️⃣ കോർപ്പറേറ്റ് ഇൻഷുറൻസ് ഉള്ളവർ പോലും ഒരു റീട്ടെയിൽ പോളിസി എടുക്കണം.
ഓഫീസ് പോളിസി meantime ഉപയോഗിക്കുമ്പോൾ, റീട്ടെയിൽ പോളിസിയുടെ waiting period തീരും.
ക്ലെയിം ചെയ്യാത്തതിനാൽ ബോണസും കൂട്ടി, നിങ്ങളുടെ sum insured വളരും.
🌿 അവസാനമായി...
ഉപദേശം ആർക്കും ഇഷ്ടമല്ലെന്നറിയാം 😅
പക്ഷേ, ഈ കുറിപ്പ് ഒരു സുഹൃത്തിന്റെ മുന്നറിയിപ്പ് ആയി എടുക്കൂ.
ഞാൻ പറയുന്നത് പോളിസി വിറ്റ് കമ്മീഷൻ എടുക്കാനല്ല.
ഞാൻ ഒരു പ്രൊഫഷണൽ ട്രേഡറാണ്, വേറെ പണി അറിയുന്നവനാണ് 🙂
പക്ഷേ ഈ മേഖലയിലേക്ക് വന്നത് പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.
നിങ്ങളും നിങ്ങളുടെ കുടുംബവും സുരക്ഷിതമായിരിക്കണം — അത്ര മാത്രം.
ഇൻഷുറൻസ് സംബന്ധമായ ഏതെങ്കിലും സംശയങ്ങൾക്കും അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾക്കും എപ്പോഴും വിളിക്കാം 📞
സഹായിക്കാൻ സന്തോഷം ഉണ്ടാകും.
ആർക്കും അസുഖം വരാതിരിക്കട്ടെ.
“ലോകാ സമസ്താ സുഖിനോ ഭവന്തു.” 🌼
ധനീഷ് കെ.പി
Insurance Evangelist
098955 30986
03/10/2025
https://www.linkedin.com/pulse/reality-risk-dhaneesh-k-p-ryyoc
✨ The Reality of Risk ✨ In markets and in life, one truth stands tall: 👉 Nothing happens without risk. We all want the win.
24/09/2025
https://www.linkedin.com/pulse/stop-loss-promise-suggestion-dhaneesh-k-p-90jdc
🎯 Stop-Loss Is a Promise, Not a Suggestion You buy at ₹100 with a pre-defined stop at ₹90. Price rallies to ₹115 — confidence high.
23/09/2025
16/09/2025
Click here to claim your Sponsored Listing.
Location
Category
Address
Mulakunanthukavu
Thrissur
680581
16/09/2025