04/09/2026
ആരാണ് കേമൻ.
ചികഞ്ഞ്നോക്കിയാൽ ലോജിക്കില്ലാത്തപലതും പലയിടത്തും കാണാം.പലരും പലതിനേയും വിശ്വസിക്കുകയും പിൻതുടരുകയും ചെയ്യുന്നുമുണ്ട്.അത് പിൻപറ്റുന്നവർക്ക് അതിനെ കുറിച്ച് പറയാനും കേൾക്കാനുംസ്വാതന്ത്രംഉണ്ട്.മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാത്തിടത്തോളം അതെല്ലാം അങ്ങിനെനടക്കും.റേറ്റിങ്ങ് കിട്ടാൻ ചാനലുകാർ ചെയ്യുന്നത് മനസിലാക്കാം,അവരുടെ വയറ്റിപ്പിഴപ്പാണ്.ബാക്കിയുള്ളവർ എന്തിന് ഇതിനു പിറകെ?ബാക്കി എല്ലാം തികഞ്ഞിട്ടാണൊ ഈ പണിക്ക് ഇറങ്ങിയത് ഇവരെല്ലാം.സ്ത്രീകളുടെ മോചനം ആണ് ഉദ്ധേശമെങ്കിൽ ആദ്യം എല്ലാവരും സ്വന്തം വീട്ടിലേക്ക് തിരിഞ്ഞ്നോക്കൂ.അവിടന്ന് തുടങ്ങൂ.ആരും അത്ര കേമൻമാരൊന്നുമല്ല എന്ന് അപ്പോൾ മനസിലാകും.